Tuesday, July 22, 2008

കഥാവശേഷന്‍

നടന്നു നീങ്ങവെ നഗ്നമാക്കപ്പെട്ട പാദങ്ങളിലെ ചോരയുടെ നഷ്ടം..

കയറിയ പടികള്‍ തിരിച്ചിറങ്ങുമ്പൊള്‍ ഉയര്‍ച്ചയുടെ നഷ്ടം..

മദ്യക്കുപ്പികള്‍ നുരഞ്ഞ കനം തൂങ്ങുന്ന രാവുകളിലെ ഓര്‍മയുടെ നഷ്ടം..

പൊള്ളയായ സ്വത്വ യുക്തി വാദങ്ങളിലെ ഉമിനീര്‍ നഷ്ടം..

അറിവിനു വേണ്ടി വില പറഞ്ഞപ്പോള്‍ പെരുവിരല്‍ നഷ്ടം..

അഛണ്റ്റെ കണ്ണില്‍ ഇരുള്‍ വീണപ്പൊള്‍ സ്വാതന്ത്ര്യം നഷ്ടം..

പേനയില്‍ നിന്നും അടരാന്‍ മടിച്ച വാക്കുകളാല്‍ കാമുകീ നഷ്ടം..

വേശ്യയുടെ ചിരിയിലും ചൂടുള്ള ദേഹത്തിലും കുട്ടിത്തം നഷ്ടം..

അര്‍ഥസമരങ്ങളിലും സംവാദങ്ങളിലും നിശബ്ദനാകവേ ഭ്രാന്തിണ്റ്റെ നഷ്ടം..

ഇരുണ്ട വഴികളില്‍ വെളിച്ചം നിറയ്കവേ കടമകള്‍ നഷ്ടം..

കറുത്ത കോട്ടുകാരണ്റ്റെ കണക്കുപുസ്തകം ഒരു താള്‍ മറിഞ്ഞപ്പോള്‍ ജീവിതം നഷ്ടം..

No comments: